നമ്മുടെ ചുറ്റുമുള്ള മരങ്ങളും ചെടികളും ആകാശത്തുനിന്നാണു വന്നതു്....
https://www.facebook.com/viswaprabha/posts/10154625191083135
ഒരു സാധാരണ തടിയൻ മരത്തിനു് ഏകദേശം 10 ടൺ എങ്കിലും ഭാരം കാണും. ഈ പത്തു ടൺ (10,000 കിലോ) ഭാരം മുഴുവൻ എവിടെനിന്നു വന്നു എന്നാലോചിക്കാറുണ്ടോ? അതിരിക്കുന്ന ഭൂമിയിൽ നിന്നും വലിച്ചെടുത്തതാണോ അത്രയും പദാർത്ഥം?
ഒരു മരത്തിന്റെ മിക്കവാറും എല്ലാ ഭാഗവും വിവിധയിനം
കാർബോഹൈഡ്രേറ്റുകളാണെന്നു പറയാം. (അതായതു് കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ -
മൊത്തം 98%).
മറ്റെല്ലാ മൂലകങ്ങളും. (നൈട്രജൻ 1% +
പൊട്ടാസ്യം, കാൽഷ്യം, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് തുടങ്ങി വളരെക്കുറച്ചുമാത്രം ഫോസ്ഫറസ്, ക്ളോറിൻ, സിലിക്കൺ, സൾഫർ
ഇവയെല്ലാം കൂടി 1%) - മൊത്തം 2%.
അതായതു് പതിനായിരം കിലോ മരത്തിൽ വെറും 200 കിലോ മാത്രമാണു് അതിരിക്കുന്ന മണ്ണിൽ നിന്നും വന്നതു്. വെള്ളവും മണ്ണിലൂടെത്തന്നെയാണു വന്നതെങ്കിലും ആ വെള്ളം ഭൂമിയെസംബന്ധിച്ചിടത്തോളം വെറും ഗസ്റ്റ് ആർട്ടിസ്റ്റാണു്. മാനത്തുനിന്നും വന്നു, മരത്തിലേക്കു പോയി.
അന്തരീക്ഷത്തിലെ മൊത്തം വായുവിന്റെ 0.04 ശതമാനം മാത്രമാണു് കാർബൺ ഡയോക്സൈഡ്. അതായതു് ആയിരം ലിറ്റർ ഉള്ള കാലിയായ ഒരു വാട്ടർ ടാങ്കു് സങ്കല്പിച്ചാൽ, അതിലെ ആകെ വായുവിൽ 400 മില്ലി മാത്രമാണു് കാർബൺ ഡയോക്സൈഡ്. ഇത്രയും കുറഞ്ഞ അളവിലുള്ള ഒരു വാതകവും വേരിലൂടെ വലിച്ചെടുക്കുന്ന വെള്ളവും ഉപയോഗിച്ചാണു് സസ്യങ്ങൾ അവയുടെ തടിയും വേരും ഇലകളും പൂവും ഫലങ്ങളും വിത്തും ഒക്കെയുണ്ടാക്കുന്നതു്.
ചുരുക്കത്തിൽ, നമ്മുടെ ചുറ്റുമുള്ള മരങ്ങളും ചെടികളും ഏതാണ്ടു മുഴുവനായും ആകാശത്തുനിന്നാണു വന്നതു്!
[ഇത്രയും വായിച്ചിട്ടു്, 'ഓ ഇതു ശരിയാണല്ലോ! ഈ ഐഡിയ ഇതുവരെ മനസ്സിലൂടെ പോയിരുന്നില്ലല്ലോ' എന്നു് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, കമന്റിലൂടെ അതൊന്നു സൂചിപ്പിക്കണേ. ഇത്തരം കുറിപ്പുകളുടെ ആവശ്യവും സ്വീകാര്യതയും അറിയാനുള്ള ഒരു ഫീഡ്‌ബാക്ക് ആയി കരുതിയാൽ മതി.]
ഈ ഭൂമിയിലുള്ള ആകെ മരങ്ങളുടേയും ചെടികളുടേയും മൊത്തം അളവിനെ ആഗോളസസ്യപിണ്ഡം എന്നു വിളിക്കാം.
ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്ന (ജീവനുള്ള) സസ്യങ്ങൾ മാത്രം കണക്കിലെടുത്താൽ 50,000 കോടി (500 ബില്യൺ) ടൺ തൂക്കം കാണും എന്നു് അനുമാനിക്കപ്പെട്ടിരിക്കുന്നു. കരയിൽ വളരുന്ന,സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും മാത്രം തൂക്കമാണിതു്. ഇതുകൂടാതെ, പായലും, ചെറുകീടങ്ങൾ അടക്കമുള്ള മൃഗങ്ങളും മത്സ്യങ്ങളും കടലിൽ ജീവിക്കുന്ന സസ്യങ്ങളും ഉൾപ്പെട്ടാൽ ഏകദേശം 550 ബില്യൺ ടൺ വരും സജീവമായ ആഗോള ജൈവപിണ്ഡം (Global Live biomass).
ചുരുക്കത്തിൽ, നാം ചുറ്റും കാണുന്ന ഈ ജൈവപിണ്ഡം മുഴുവൻ ആകാശത്തുനിന്നാണു വന്നതു്! അതായതു് അന്തരീക്ഷവായുവിൽനിന്നു്. (ഇതിൽ വെള്ളം ഉൾപ്പെടുന്നുണ്ടെങ്കിലും, അതും വായുവിലെ നീരാവി തണുത്തു പെയ്തു മഴയായി ആകാശത്തുനിന്നുതന്നെ വന്നതാണു്).
നമുക്കു നേരിട്ടു പ്രയോജനപ്പെടുത്താൻ കഴിയുന്ന എന്തൊക്കെത്തരം ഊർജ്ജമുണ്ടോ അവയിൽ നല്ലൊരു ഭാഗം ഈ ബയോമാസ് വഴിയാണു വരുന്നതു്. അതായതു്, എന്നോ എവിടെയോ ജീവിച്ചിരുന്ന സസ്യങ്ങളോ അവയെ തിന്നു വളർന്ന മൃഗങ്ങളോ വഴിയാണു് ഇപ്പോൾ നാം ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ വലിയൊരു പങ്കും നമുക്കു ലഭിച്ചതു്.
https://www.facebook.com/viswaprabha/posts/10154625191083135
[സൗരോർജ്ജം, കാറ്റ്, ജലവൈദ്യുതപദ്ധതികൾ, വേലിയേറ്റം, ഭൂഗർഭോർജ്ജം, ആണവോർജ്ജം ഇവ മാത്രമാണു് ഈ തത്വത്തിനു് ഒഴികഴിവുകൾ].
Photo Credit: Shawn Wallace CC BY-NC-ND 4.0
Aquatic Biomass Pyramid Display
Department of Natural Resources Fish Hatchery,
Detroit Lakes, MN
https://www.behance.net/…/1…/Aquatic-Biomass-Pyramid-Display

No comments:
Post a Comment